ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിഗ് ബി 2 . ചിത്രത്തിന്റെ ഒന്നാംഭാഗമായ ബിഗ്ബി ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിനെക്കുറിച്ച് നിരവധി കെട്ടുകഥകളാണ് പ്രചരിക്കുന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിൽ ബോളിവുഡ് താരം ജോൺ എബ്രഹാം വില്ലനാകുമെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തെറ്റായ വാർത്തകളാണ് എന്നും ഇത് വരെ അത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു.
സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് സ്വകാര്യ വ്യക്തി എഴുതിയ കുറിപ്പാണ് വ്യാജവാർത്തകൾക്ക് ആധാരം. ബിലാലിന്റെ കഥ ഗംഭീരമാണെന്നും ജോൺ എബ്രഹാം വില്ലനാണെന്നും ഇയാൾ കുറിപ്പിൽ അവകാശപ്പെടുന്നു. എന്നാൽ കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് സിനിമയുടെ യഥാർത്ഥ സംഘാടകർ വ്യക്തമാക്കി.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ 2019 മാർച്ചിൽ ചിത്രീകരണം അരംഭിക്കാനിരുന്ന സിനിമയാണ്. പിന്നീട് ലോക്ഡൗൺ എത്തിയതോടെ സിനിമ നീളുകയായയിരുന്നു.
Post Your Comments