സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്. താരകുടുംബത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നടിയും സുഹൃത്തുമായ ഗീതു മോഹൻദാസിന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് പൂർണിമ .ഗീതുവിന്റെയും രാജീവ് രവിയുടെയും മകൾ ആരാധനയുടെ പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള പൂർണിമയുടെ കുറിപ്പും പോസ്റ്റും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
“ജന്മദിനാശംസകൾ ആരാധന, എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞൈ,” എന്നാണ് പൂർണിമ കുറിക്കുന്നത്. #daughterfromanothermother തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
പൂര്ണിമായും ഗീതുവും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഇവരിൽ മാത്രം ഒതുങ്ങുന്നതല്ല ഇരുവരുടെയും സൗഹൃദം, മഞ്ജു വാര്യർ കൂടെ ചേർന്നാലേ ഈ കൂട്ട്ക്കെട്ട് പൂർണമാകൂ.
ഇടയ്ക്കിടെ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട്. ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിന് പൂർണ പിന്തുണയാണ് പൂർണിമ ഗീതുവിന് നൽകിയത്
Post Your Comments