ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ പബ്ലിക്കായി മോശമായി കമന്റിടുന്നവര്‍ ഇന്‍ബോക്സില്‍ വന്ന് സ്നേഹം പ്രകടിപ്പിക്കുന്നതിനെ വിമർശിച്ചു രംഗത്ത്.
”ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള് ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ”എന്നാണ് ദിയ സോഷ്യല്‍ മീഡിയയിൽ കുറിക്കുന്നത്.
read also:മൗനരാഗത്തിൽ നിന്നും തന്നെ പുറത്താക്കിയ ‘വില്ലനെ’ക്കുറിച്ച് നടി സരിത ബാലകൃഷ്ണന്
ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ്,
ഓരോരുത്തര് വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാല്‍ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും. ഇന്‍ബോക്സില്‍ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാന്‍ ഓഫ് യൂ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ..
പത്തുപേര്‍ കാണക്കെ പെണ്ണാണെങ്കില്‍ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള് ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല, അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കും..
Post Your Comments