പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രദ്ധ ശ്രീനാഥ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരം ഇപ്പോൾ വീണ്ടും മലയാളസിനിമയിലും സജീവമാകുകയാണ്. കശ്മീരിൽ ജനിച്ചു വളർന്ന ശ്രദ്ധ മലയാളസിനിമ കോഹിനൂരിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു കൊല്ലങ്ങൾക്ക് ശേഷം ‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. തിരിച്ചു വരവിനെക്കുറിച്ചുള്ള വിശേഷങ്ങൾ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ശ്രദ്ധ ഇപ്പോൾ.
ആദ്യ സിനിമയായ കോഹിനൂരിൽ നായികാവേഷം അല്ലായിരുന്നു. പക്ഷേ ആ കഥ എന്നെ എക്സൈറ്റ് ചെയ്യിച്ചതാണ്. അത്തരത്തിൽ ഒന്ന് പിന്നീട് സംഭവിച്ചില്ല. അതാണ് പിന്നീട് ഞാൻ മലയാള സിനിമകൾ കമ്മിറ്റ് ചെയ്യാതിരുന്നത്. ജോലിയിലേക്കു മടങ്ങുന്നതിന്റെ സന്തോഷം തീർച്ചയായുമുണ്ട്. ക്യാമറയും ആക്‌ഷനും കട്ടുമൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു പുതുമ.
എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാൻ സെറ്റിൽ പോയിരുന്നു. അപ്പോൾ മോഹൻലാൽ സർ ഷോട്ടിന് തയ്യാറായി നിൽക്കുകയായിരുന്നു. ഹായ് സർ എന്നു പറഞ്ഞ് ഞാൻ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. എങ്ങനെയാണ് ഒരാൾക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാകുക.
സത്യത്തിൽ ഞാൻ കുറച്ച് പേടിച്ചാണ് സെറ്റിൽ പോകുന്നത്. എന്റെ ഡയലോഗുകൾ ഒക്കെ നേരത്തെ പഠിച്ച് നന്നായി ഹോം വർക്ക് ഒക്കെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാൽ സാറും ഉണ്ണിക്കൃഷ്ണകൻ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത് ശ്രദ്ധ പറയുന്നു. തുടർന്നും മലയാള സിനിമകളിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments