മാദകറാണിയായി തെന്നിന്ത്യയെ ഹരം കൊള്ളിച്ച അഭിനേത്രി സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിച്ചു വെളിപ്പെടുത്തലുമായി ആന്റണി ഈസ്റ്റ്മാൻ. വിജയമാല എന്ന പെൺകുട്ടിയെ സിൽക്ക് സ്മിതയെന്ന നടിയാക്കിയതിൽ ഏറെ പങ്കുവഹിച്ച മലയാളിയാണ് ആന്റണി ഈസ്റ്റ്മാൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ആന്റണി സിൽക്കിന്റെ കണ്ടു മുട്ടുന്നതും പിന്നീട് സിനിമയിലേയ്ക്ക് എത്തിക്കുന്നതുമായ കാര്യങ്ങൾ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ഇതിലാണ് ആരും അറിയാത്ത ഒരു രഹസ്യം കൂടി ആന്റണി വെളിപ്പെടുത്തിയത്.
സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി യഥാർഥത്തില്‍ ഇവരുടെ അമ്മ അല്ലായിരുന്നു ആന്റണി പറയുന്നു. ”അക്കാര്യം ഞാൻ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ‘ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വിലക്ക് വാങ്ങിയതാണ്” എന്നാണ് അവർ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല’ ആന്റണി പറഞ്ഞു.
read also:30 വർഷം മാറ്റമില്ലാതെ മമ്മൂട്ടി!! ‘മനു അങ്കിൾ’ താരത്തെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് ആരാധകർ
വിനു ചക്രവർത്തി ചെയ്ത സിനിമയിൽ സിൽക്ക്, സിൽക്ക് എന്ന പാട്ടിൽ അഭിനയിച്ചതോടെ പേരിൽ സിൽക്ക് എന്നു കൂടി ചേർന്നു. കമൽഹാസൻ നായകനായി എത്തിയ മൂന്നാം പിറൈ ആണ് സിൽക്കിന്റെ ജീവിതം മാറ്റിമറിച്ചത്. വലിയ നടിയായ ശേഷവും മരണം വരെയും സിൽക്ക് തന്നെ മറന്നിട്ടില്ലെന്നും ആന്റണി പറയുന്നു.
”പല അഭിമുഖങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്ത് ശിവൻ സിനിമ സംവിധാനം ചെയ്യുന്ന സമയം. മദ്രാസിലെ സ്റ്റുഡിയോയിലാണ് ഷൂട്ട്. ഞാനു ഒപ്പം പോയി. എന്ന് സ്മിതയുടെ മിസ്റ്റര്‍ പാണ്ഡ്യൻ എന്ന സിനിമയും അവിടെയാണ് ഷൂട്ട്. ഇതറിഞ്ഞ ശിവന് സ്മിതയെ കാണണം. എന്നോട് ഇക്കാര്യം പറഞ്ഞു. ശിവന്റെ നിർബന്ധത്തിൽ ഞാൻ ചെന്നു. എന്നെ കണ്ട പാടെ അവൾ ഓടി വന്ന് എന്റെ കൈ പിടിച്ചു കൊണ്ടുപോയി കസേര ഇട്ടു ഇരുത്തി. രജനികാന്ത് തൊട്ടടുത്ത് ഇരിപ്പുണ്ട്. അതായിരുന്നു അവളുടെ സ്നേഹം.” അദ്ദേഹം പങ്കുവച്ചു
Post Your Comments