GeneralLatest NewsSpecial

ലിച്ചി പഴയ ലിച്ചി അല്ല ; ഇത്തവണത്തെ താരത്തിന്റെ മേക്കോവർ കണ്ടോ

പോണ്ടിച്ചേരി ബീച്ചിൽ നിന്നുള്ള ബീച്ച് പോസ് ഗ്ലാമർ‍ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ. ഇപ്പഴും തന്റെ കഥാപാത്രത്തിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഓമനപ്പേരിലൂടെ ആരാധകർ അന്നയെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയുമാണ് താരം. അടുത്തിടെ താരം പങ്കുവെച്ച പോണ്ടിച്ചേരി ബീച്ചിൽ നിന്നുള്ള ബീച്ച് പോസ് ഗ്ലാമർ‍ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് അന്ന പങ്കുവെച്ചിരിക്കുന്നത്.

പോണ്ടിച്ചേരി വൈറ്റ് ടൗൺ പശ്ചാത്തലമാക്കിയുള്ള ചിത്രണങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് ഫ്രഞ്ചുകാർ മാത്രം താമസിച്ചിരുന്ന സ്ഥലമായിരുന്നു വൈറ്റ് ടൌൺ. വോക്കൗട്ട് ടു വൈറ്റ് ടൗൺ എന്ന് കുറിച്ചുകൊണ്ടാണ് അന്ന പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മൂര്‍ത്തി സച്ചിനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ അന്നയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരിമാലി, ഇടുക്കി ബ്ലാസ്റ്റേഴ്സ്, രണ്ട്, തലനാരിഴ തുടങ്ങിയവയാണ് അന്ന രാജൻ നായികാ ആകുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.

shortlink

Post Your Comments


Back to top button