ബിഗ് ബോസിലൂടെ ജനകീയനായ താരമാണ് ആർ ജെ രഘു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഘു ഭാര്യ സംഗീതയെക്കുറിച്ചും പങ്കുവയ്ക്കാറുണ്ട്. സംഗീതയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചോറ്റാനിക്കര ദര്‍ശനം നടത്തിയിരുന്നു.
ഇതിന്റെ ചിത്രം പുതിയ ദിവസം, പുതിയ വര്‍ഷം, പുതിയ തുടക്കം പുതിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷ, സ്‌നേഹം, വിശ്വാസം എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെ സംഗീതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് താരങ്ങളും സുഹൃത്തുക്കളുമെത്തി.
ഈ ചിത്രത്തിന് ബിഗ് ബോസ് താരം എലീന പടിക്കലിന്റെ കമന്റും അതിന് സംഗീത നല്‍കിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇത് ഭര്‍ത്താവാണോ എന്നായിരുന്നു എലീനയുടെ രസകരമായ കമന്റ്. ഇതിന് മറുപടിയായി ആയിപോയില്ലെ എന്നാണ് സംഗീത കുറിച്ചത്.
Post Your Comments