GeneralLatest News

ട്രാൻസ്ഫോർമേഷൻ ചലഞ്ച് ; 90 ദിവസം കൊണ്ട് മസിൽ മാനായി അക്ഷയ്

തള്ളിയതായി തോന്നുന്നവർക്ക് തീയ്യതി പരിശോധിക്കാം

പ്രേഷകരുടെ പ്രിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ സിനിമയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധേയമാവുന്നത്. വെറും 90 ദിവസം കൊണ്ട് മസിൽ മാനായി മാറിയിരിക്കുകയാണ് അക്ഷയ്.

പുതിയ ചിത്രത്തിനുവേണ്ടിയുള്ള മാറ്റമാണെന്നാണ് വിവരം. ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പിൽ ട്രാൻസ്ഫോർമേഷൻ ചലഞ്ച് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കളമശ്ശേരിയിലുള്ള ഫിറ്റ് ലൈൻ ഫിറ്റ്നെസ് ക്ലബ്ബിലെ ട്രെയിനറായ ബേസിൽ റെജിയാണ് പേഴ്സണൽ ട്രെയിനറെന്നും അക്ഷയ് പറയുന്നു.

90 ദിവസത്തെ ട്രാൻസ്ഫോർമേഷൻ, തള്ളിയതായി തോന്നുന്നവർക്ക് തീയ്യതി പരിശോധിക്കാം, ജയ് ഡിങ്കൻ എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.’വാലാട്ടി’ എന്ന സിനിമയിലാണ് അക്ഷയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വെള്ളേപ്പം എന്ന സിനിമയാണ് അക്ഷയ് അഭിനയിച്ച് ഇനി പുറത്തിറങ്ങാനായിരിക്കുന്നത്.

shortlink

Post Your Comments


Back to top button