GeneralLatest NewsMollywoodNEWS

അത് ദിലീപേട്ടന്റെ തെറ്റല്ല; മീരാജാസ്മിൻ പറയുന്നു

ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച്‌ ഡേറ്റ് ചോദിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയനായികയാണ് മീരാജാസ്മിൻ.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മീര മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’ യിലെ എല്ലാ നടി-നടന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. ഈ ചിത്രത്തിൽ എന്നാൽ മീര ഉണ്ടായിരുന്നില്ല.

മീര അമ്മയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും, ‘അമ്മ’ മീരയെ മനഃപൂര്‍വം ഒഴുവാക്കിയതാണെന്നും നിര്‍മ്മാതാവായ ദിലീപുമായി മീര സ്വര ചേര്‍ച്ചയില്‍ അല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും തുടങ്ങിയ നിരവധി അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. എന്ത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് മീര.

മീരയുടെ വാക്കുകള്‍ ഇങ്ങനെ..

”എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വലിയ സങ്കടമുണ്ട്.ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്.എന്നിട്ട് കൂടി യും അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മനഃപൂര്‍വ്വം അല്ല ചിത്രത്തില്‍ അഭിനയിക്കാത്തത്. എന്നാല്‍ അതിന്റെ പേരില്‍ ഉണ്ടായ വിമര്‍ശങ്ങള്‍ വളരെ വലുതായിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആണ് പലരും പറഞ്ഞുണ്ടാക്കിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച്‌ ഡേറ്റ് ചോദിച്ചിരുന്നു.എന്നാല്‍ അന്ന് പറഞ്ഞ ഡേറ്റില്‍ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം. പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല . ചിത്രം പൂര്‍ത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെ തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു.

ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അവര്‍ക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. അതാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത്.” മീര ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button