അന്നമൂട്ടുന്നവര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും കര്‍ഷകന്‍ എന്ന ഒറ്റ വികാരത്തോടെ തെരുവില്‍ പോരാടുകയാണ്; കാര്‍ത്തി

ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി തമിഴ് നടന്‍ കാര്‍‍ത്തി. നമുക്ക് അന്നമൂട്ടുന്നവർ നമ്മളെ പോറ്റുന്ന കര്‍ഷകര്‍ എന്ന ഒട്ടാവികാരത്തോടെ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തെരുവിലാണെന്നു ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞു. കൂടാതെ കര്‍ഷകര്‍ക്കായി കാർത്തി രൂപീകരിച്ച ഉഴവന്‍ ഫൗണ്ടേഷന്റെ പേരിൽ പത്രക്കുറിപ്പ് താരം പുറത്തിറക്കി.

‘പാടത്ത് പണിയെടുത്ത് ദിവസേന നമുക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ ഒരു ആഴ്ചയില്‍ അധികമായി സമരത്തിലാണ്. കടുത്ത തണുപ്പിനേയും കൊറോണ വൈറസിനേയും വകവെക്കാതെ കര്‍ഷകന്‍ എന്ന ഒറ്റ വികാരത്തോടെയാണ് അവരുടെ പോരാട്ടം. കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.

READ ALSO:കുട്ടികള്‍ ഉണ്ടാകുന്നതിനായി ചികിത്സ ചെയ്തിരുന്നവരാണ്, എന്നാല്‍ അതിനു ശേഷം ചികിത്സ നടത്തിയിട്ടില്ല; സാജു നവോദയ

അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു’- താരം പറഞ്ഞു

Share
Leave a Comment