GeneralLatest NewsNEWSTV Shows

കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ല; വിവാഹത്തെക്കുറിച്ച്‌ ഷിയാസ് കരീം

സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാന്‍

ബിഗ് ബോസ് ഷോയിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് ഷിയാസ് കരീം. ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിലും സജീവമായ ഷിയാസ് തന്റെ വിവാഹ വാർത്തകളെക്കുറിച്ചു തുറന്നു പറയുന്നു. ഷിയാസിന്റെ വിവാഹം ആരും അറിയാതെ കഴിഞ്ഞുവെന്നു ചില യൂട്യൂബ് ചാനലിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അവതാരക ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത് താരവും കുടുംബവും പറഞ്ഞ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിവാഹിതനാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്ന് ഷിയാസ് പറഞ്ഞു. ”ഉമ്മ കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ കിട്ടിയില്ല. ഉമ്മാനെ നോക്കുന്ന നല്ലൊരു കുട്ടിയെ വേണമെന്നാണ് ആഗ്രഹം” ഷിയാസ് വ്യക്തമാക്കി. ”ഞങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച്‌ പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെയാണ് മകന് വേണ്ടി നോക്കുന്നതെന്ന്” ഉമ്മയും പങ്കു വച്ചു.

read  also:പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

കുഞ്ഞാലി മരക്കാര്‍ ഇറങ്ങി കഴിയുമ്പോള്‍ ഷിയാസിന്റെ റേഞ്ച് മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാന്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്നും ഷിയാസിന്റെ ഉമ്മ വ്യക്തമാക്കി. എന്നാൽ തന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button