GeneralLatest NewsMollywoodNEWS

കുട്ടികള്‍ ഉണ്ടാകുന്നതിനായി ചികിത്സ ചെയ്തിരുന്നവരാണ്, എന്നാല്‍ അതിനു ശേഷം ചികിത്സ നടത്തിയിട്ടില്ല; സാജു നവോദയ

സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടിയും

പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സാജു നവോദയ. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ രാഷ്ട്രീയ നിലപാടുകൾ പങ്കുവയ്ക്കുകയാണ് താരം.നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് തുറന്നു പറയാന്‍ ആരും മടിക്കേണ്ടതില്ലെന്നു സാജു പറയുന്നു. താന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്നു പറഞ്ഞ സാജു വാളയാര്‍ വിഷയത്തില്‍ മുമ്പ് നടത്തിയ നിലപാടിനെക്കുറിച്ചും വ്യക്തമാക്കി.

READ ALSO:കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം, വീഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടിയും ഭാര്യയും

‘രണ്ട് കുഞ്ഞുങ്ങള്‍ മൃഗീയമായി കൊല്ലപ്പെടുന്നിടത്ത് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാല്‍ അതും ഒരു പെണ്‍കുഞ്ഞും കൂടെ ആയാല്‍ എങ്ങനെ വളര്‍ത്തും. അതുകൊണ്ടാ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്നു പറഞ്ഞത്. കുട്ടികള്‍ ഉണ്ടാകുന്നതിനായി ചികിത്സ ചെയ്തിരുന്നവരാണ് ഞങ്ങള്‍. എന്നാല്‍ അതിനു ശേഷം ചികിത്സ നടത്തിയിട്ടില്ല. വാളയാര്‍ പീഡനം നടത്തിയവനെയൊക്കയാണ് സെന്‍സര്‍ ചെയ്യേണ്ടത് അല്ലാതെ പാവം നിര്‍മ്മാതാക്കളെയല്ല’; സാജു പറഞ്ഞു.

‘നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് തുറന്നു പറയുവാനുള്ള ധൈര്യം വേണം. കുറെ കാലം കഴിഞ്ഞു പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടിയും.’ താരം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button