BollywoodGeneralLatest News

പാചകപരീക്ഷണവുമായി തൈമൂർ ; മകന്റെ കുക്കിംഗ് ക്ലാസിന് മേൽനോട്ടം വഹിച്ച് കരീനയും സെയ്ഫ് അലി ഖാനും

ഷെഫ് തൈമൂർ എന്നാണ് ചിത്രത്തിന് കരീന ക്യാപ്ഷൻ നൽകിയിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ബോളിവുഡിൽ മാത്രമല്ല മലയാളി പ്രേക്ഷകർക്കും പ്രിയങ്കരരായി മാറിയ താരങ്ങൾ കൂടിയാണ് ഇരുവരും. താരകുടുംബത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മാതാപിതാക്കളെക്കാളും സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ എന്നിവരുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. കുഞ്ഞിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.

‘ഭൂത് പൊലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ധർമ്മശാലയിൽ എത്തിയ സെയ്ഫിനൊപ്പം കരീനയും തൈമൂറും ഉണ്ടായിരുന്നു. ധർമ്മശാല യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ‘പാചകപരീക്ഷണ’ങ്ങളിൽ ഏർപ്പെടുന്ന തൈമൂറിന്റെ ചിത്രം കരീന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഷെഫ് തൈമൂർ എന്നാണ് ചിത്രത്തിന് കരീന ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് കരീന കപൂറും സെയ്ഫ് അലിഖാനും. കരീന ഗർഭിണിയാണെന്ന കാര്യം ഇരുവരും ചേർന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button