GeneralLatest News

നിന്നെ കാണാൻ ഉടൻ എത്തും; അലംകൃതയുടെ കത്തിന് മറുപടിയുമായി മല്ലിക സുകുമാരൻ

അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗെന്നുള്ള മറുപടിയുമായാണ് സുപ്രിയ മേനോൻ എത്തിയത്

പ്രേഷകരുടെ ഇഷ്ടപെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റെ. സഹോദരൻ ഇന്ദ്രജിത്ത് ഉൾപ്പടെയുള്ള കുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ മകൾ ആലിയ എന്ന അലംകൃത സാന്റായ്ക്ക് എഴുതിയ കത്ത് സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കൊച്ചുമകളുടെ കത്തിന് മറുപടി നൽകിയിരിക്കുകയാണ് മല്ലികാ സുകുമാരൻ.

അച്ചോടാ, അല്ലിക്കുട്ടാ, മനോഹരമായ സമ്മാനങ്ങളുമായി സാന്റ നിന്നെ കാണാനെത്തുമെന്നായിരുന്നു മല്ലിക കുറിച്ചത്. അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗെന്നുള്ള മറുപടിയുമായാണ് സുപ്രിയ മേനോൻ എത്തിയത്. താൻ കൊച്ചിയിലെത്തിയാൽ അല്ലിയും നച്ചുവും പുറകെ നിന്നും മാറാറില്ലെന്ന് പറഞ്ഞ് മല്ലിക സുകുമാരൻ എത്തിയിരുന്നു.

പ്രിയപ്പെട്ട സാൻറ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലിയെന്നായിരുന്നു അലംകൃത കുറിച്ചത്. സുപ്രിയ പങ്കുവെച്ച കുറിപ്പും ഫോട്ടോയും പൃഥ്വിരാജും തൻറെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമൻറുകളുമായെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button