
മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം സുധി. ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്കിൽ സജീവമായ താരം അടുത്തിടെ തന്റെ കുടുംബത്തെ കുറിച്ച് നടത്തിയ ഒരു തുറന്നു പറച്ചില് സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനവുമായി ഒരുകൂട്ടർ രംഗത്ത്.
രേണുവെന്നാണ് സുധിയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. പ്രണയ വിവാഹത്തിനു പിന്നാലെ ഒന്നരവയസ്സുള്ള മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയെന്നും ആഴ്ചകൾക്ക് മുൻപ് അവർ ആത്മഹത്യ ചെയ്തുവെന്ന് കേട്ടതായും സുധി പറഞ്ഞു. ആദ്യ ഭാര്യയിലെ മകന് ആണ് രാഹുല്‍. അങ്ങനെ പറയുന്നത് പോലും രേണുവിനു ഇഷ്ടം അല്ല. കാരണം അവള് സ്വന്തം കുഞ്ഞായിട്ടാണ് രാഹുലിനെ കണ്ടത് എന്നും സുധി സ്റ്റാര്‍മാജിക്കില്‍ വച്ച് പറയുകയുണ്ടായി.
തനിക്ക് മൂത്ത മോനാണ് രാഹുല്‍. സുധി തനിക്ക് സുധിക്കുട്ടനാണെന്നും രേണുവും പറഞ്ഞു. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. സ്നേഹത്തിലായി. കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു എന്നും രേണു ഷോയിലൂടെ പറഞ്ഞു.
ഇരുവരുടെയും തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ”സുധിയുടെ മൂന്നാം വിവാഹമാണ് ഇതെന്നും സുധി ചേട്ടാ ശാലിനിയെ നന്നായി എനിക്കറിയാം പിന്നെ ചേട്ടനാരാണെന്നും നന്നായി അറിയാം അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം എന്ത് കാരണം കൊണ്ടാ നിങ്ങളെ ശാലിനി കളഞ്ഞിട്ട് പോയതെന്ന് ഞങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ട് കൂടുതല്‍ ഷോ കാണിക്കണ്ട നിങ്ങള്‍ നല്ലവനാണെങ്കില്‍ അവള് ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നു.” എന്നൊക്കെയുള്ള കമന്റുകൾ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
Post Your Comments