
മലയാള സിനിമയിൽ നിരവധി ക്ലാസിക് ഹിറ്റുകളുടെ സൃഷ്ടാവ് രഘുനാഥ് പലേരി പതിനഞ്ച് വർഷങ്ങൾക്കിപ്പുറം പുതിയ സിനിമയുമായി എത്തുന്നു .ഒരു കട്ടിൽ ഒരു മുറി ഒരു പെണ്ണും ഒരാണും എന്ന രസകരമായ ടൈറ്റിലോടു കൂടിയ ചിത്രത്തിൻ്റെ തിരക്കഥ രഘുനാഥ് പലേരി തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് . ഷാനാവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രാരംഭ ചർച്ചകൾ നടന്നു വരികയാണ് .ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പൻ എന്ന ചിത്രത്തിൽ രഘുനാഥ് പലേരി ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിരുന്നു. ‘പൊന്മുട്ടയിടുന്ന താറാവ്’, ‘മഴവില്‍ക്കാവടി’, മേലെപറമ്പില്‍ ആണ്‍വീട്, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ രചയിതാവാണ് രഘുനാഥ് പലേരി.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ.
എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ.
Post Your Comments