മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രത്തിലേക്ക് അവസരം. താരത്തിന്റെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം സിനിമയില്‍ നടന്‍ സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരനെ തേടുന്നു. കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ഫേയ്‌സ്ബുക്കിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്.
പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി. സുധീറിനോട് സാമ്യമുള്ള 15- 17 വയസുള്ള ആണ്‍കുട്ടിയെയാണ് തേടുന്നത്. രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തി 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്‌സ്‌ആപ്പ് ചെയ്യണം.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി ഫിലിംസും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
Post Your Comments