മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണൻ. ഏഷ്യനെറ്റിലെ പരമ്പര കുടുംബവിളഖിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. കൊവിഡിന് ശേഷം നടൻ ശ്രീജിത്ത് വിജയിന്റെ പകരമായിട്ടാണ് ആനന്ദ് കുടുംബ വിളക്കിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.
ദിവസങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം ആനന്ദ് പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.” സ്പൈൻ സർജറിക്കായി കോസ്മോയിൽ അഡ്മിറ്റ് ആണെന്നും നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നും നടൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ സർജറിക്ക് ശേഷം റൂമിലേയ്ക്ക് മാറ്റിയെന്നും സുഖമായി ഇരിക്കുന്നു എന്നും ആനന്ദ് പറയുന്നു. നടന്റെ വിശേഷം ആരാഞ്ഞ് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രോഗമുക്തനായി എത്രയും വേഗം മിനിസ്ക്രീനിൽ തിരികെ വരട്ടെ എന്നാണ് ആരാധകർ പറയുന്നത്.
Post Your Comments