പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. മകൻ കാളിദാസനും മകൾ മാളവികയ്ക്കും നിരവധി ആരാധകരാണുള്ളത്. കാളിദാസ് നടനായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മാളവികയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. അച്ഛൻ ജയറാമിനൊപ്പം മാളവിക പരസ്യത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്.
നിരവധി പേരാണ് ഇതിനോടകം ചിത്രം കണ്ടിരിക്കുന്നത്. മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ച് ചോദിച്ചാൽ സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു മാളവിക പറയുന്നു.
Post Your Comments