GeneralLatest NewsNEWSTV Shows

രക്തപരിശോധനയ്‌ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്, ഒടുവില്‍ ആ പേടിയെ മറികടന്നു; ലക്ഷ്മി നക്ഷത്ര

ഏറ്റവും വലിയ ആഗ്രഹം വര്‍ഷങ്ങളോളം വേണ്ടെന്നു വച്ചു

മലയാളത്തിന്റെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര റെഡിയോ ജോക്കിയായും ​ഗായികയായും തിളങ്ങി നില്‍ക്കുന്ന ലക്ഷ്മി സൂചിയോടുള്ള പേടി മറികടന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. കയ്യില്‍ ടാറ്റൂ ചെയ്തതിനെകുറിച്ചാണ് താരത്തിന്റെ പോസ്റ്റ് .

‘ഒടുവില്‍ ഇന്ന് ഞാന്‍ സൂചിയോടുള്ള പേടി മറികടന്നു, ആദ്യമായി ഞാന്‍ ടാറ്റൂ ചെയ്തു’ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. ദി ദീപിന്‍ക് ടാറ്റൂസില്‍ നിന്നാണ് താരം പച്ചകുത്തിയത്. കനിംഗം ഫോണ്ടില്‍ കയ്യില്‍ ‘നക്ഷത്ര’ എന്ന പേരാണ് താരം പച്ചകുത്തിയത്.

read also:കുറെനാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിവൃതിയടഞ്ഞോ; ദിയ സന

‘രക്തപരിശോധനയ്‌ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്. സൂചികളെ ഞാന്‍ ഭയപ്പെടുന്നു, അതുകൊണ്ടുതന്നെ ഏറ്റവും വലിയ ആഗ്രഹം വര്‍ഷങ്ങളോളം വേണ്ടെന്നു വച്ചു. ഒടുവില്‍ അതിനെ മറികടക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ മനോഹരമായ പച്ചകുത്തി’ ഒരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.

shortlink

Post Your Comments


Back to top button