മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടു വയ്ക്കുകയാണ് സായ് കുമാറിന്റെ മകൾ വൈഷ്‌ണവി. ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിൽ കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നടൻ സായ്കുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. ഈ വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം സായ്‌കുമാർ നടി ബിന്ദുപണിക്കരുമായി ഒരുമിച്ചു ജീവിതം തുടങ്ങി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വൈഷ്ണവിയുടെ ചില പോസ്റ്റുകൾ ആണ്. കുട്ടിക്കാലത്തു അച്ഛന്റെ ഒപ്പമുള്ള നല്ല നിമിഷങ്ങളും, അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല ചില ചിത്രങ്ങളാണ് വൈഷ്‌ണവി പങ്കുവച്ചത്. നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ എന്ന ക്യാപ്‌ഷനാണ് ചിത്രത്തിന് നൽകിയത്.
Post Your Comments