GeneralLatest NewsMollywoodNEWS

ഗായകന്‍ ആദിത്യ നാരായണന്‍ വിവാഹിതനായി

രംഗീല എന്ന സിനിമയില്‍ ബാലതാരമായും അഭിനയിച്ചിരുന്നു.

പ്രമുഖ ഗായകന്‍ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണന്‍ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു.

മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായണന്‍ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയില്‍ ബാലതാരമായും അഭിനയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മുംബൈയിൽ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button