മാദക നടിയായി തെന്നിന്ത്യ കീഴടക്കിയ സില്‍ക് സ്മിതയുടെ അറുപതാം ജന്മദിനമാണിന്ന്. സിൽക്കിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സില്‍ക്ക് സ്മിതയുടെ ഓർമ്മകൾ നിറഞ്ഞ് നില്‍ക്കുകയാണ്. വണ്ടിചക്രം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി കേവലം നാല് വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറിലധികം സിനിമകളിലും അഭിനയിച്ച സിൽക്കിനെക്കുറിച്ചു ഗുരുവായ നടനും തിരക്കഥാകൃത്തുമായ വിനു ചക്രവര്‍ത്തി പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു.
വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി പെണ്‍കുട്ടിയെ സില്‍ക്ക് സ്മിതയായി സിനിമയിലെത്തിച്ചത് വിനു ചക്രവര്‍ത്തിയായിരുന്നു. വിനു തിരക്കഥ ഒരുക്കിയ വണ്ടിചക്രം എന്ന ചിത്രത്തിലാണ് സില്‍ക്ക് എന്ന കഥാപാത്രത്തെ സ്മിത അഭിനയിച്ചത്. മുപ്പത്തിയഞ്ചാം വയസില്‍ ജീവിതപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയിൽ സില്‍ക്ക് അഭയം തേടിയപ്പോള്‍ അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി കോടികൾ സ്വന്തമാക്കിയെന്നു വിനു പറയുന്നു
read also:പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കര്‍ഷകനാണ് എന്നു പറയുന്നത്; മേജര്‍ രവി
” നിങ്ങള്‍ പറയുന്നത് പോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള്‍ പിന്നീടും ശ്രദ്ധിക്കപ്പെട്ടു. കമല്‍ ഹാസനും രജനികാന്തിനുമൊപ്പം സിനിമകള്‍ ചെയ്തു.തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം ഞാനും സിലുക്കും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിന് ശേഷവും അവളെ ആരും വെറുതേ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാനറിയുന്നത് സിംഗപൂരില്‍ വച്ചാണ്.
അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു, എന്നെയും സിലുക്കിനെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു, നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെ പോലെയാണ്. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നത് കൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. ആ നിരാശയില്‍ അവള്‍ ജീവനൊടുക്കി. ഇനിയൊരു ജന്മുണ്ടെങ്കില്‍ എനിക്ക് അവളുടെ അച്ഛനായാല്‍ മതി.” വിനു ഒരു അഭിമുഖത്തിൽ പങ്കുവച്ചു
Post Your Comments