പ്രേഷകരുടെ പ്രിയപ്പെട്ട നടീ നടന്മാരാണ് പൃഥ്വിരാജ്, പാർവതി നസ്രിയ. മൂവരും ഒരുമിച്ചെത്തിയ അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെ.
വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഇപ്പോഴിതാ നസ്രിയയുടേയും പാർവതിയുടേയും ഫോട്ടോയെടുക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞദിവസം പാർവതിയോടൊപ്പമുള്ള ഒരു ചിത്രം നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും എന്തോ ആലോചിരിക്കുന്ന ഒരു ചിത്രമായിരുന്നു അത്.
“സഹോദരി ആ ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ട്,” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പാർവതിയേയും നസ്രിയയേയും ടാഗ് ചെയ്തിട്ടുണ്ട്. മനോഹരമായ ഓർമ എന്നാണ് പാർവതിയുടെ കമന്റ്. സിനിമാ മേഖലയിൽ കൂടുതൽ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). നസ്രിയ ഇടയ്ക്കിടെ വീട്ടിൽ വരും. മകളുടെ അടുത്ത സുഹൃത്താണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.
Post Your Comments