
ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. മലയാളത്തിൽ ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് ‘അനുരാധ’യും.
ചിത്രത്തിന്റെ പൂജാചടങ്ങുകൾക്ക് ശേഷം കടുത്തുരുത്തിയിൽ വെച്ച് ഷൂട്ടിങ്ങിന് തുടക്കമായിക്കഴിഞ്ഞു. ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിക്കുന്നത്. എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടത്താനായി പദ്ധതിയിട്ടിരിക്കുന്നത്.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്, ടോപ്പ് സിംഗർ ഫെയിം ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനയതാക്കൾ.
Post Your Comments