ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തമാക്കി തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാമണി.സൂപ്പർ താര ചിത്രങ്ങളിൽ നായികയായി തിളങ്ങിയ പ്രിയാമണി റിയാലിറ്റി ഷോകളിൽ ജഡ്ജായി ടെലിവിഷൻ ആരാധകർക്കും പരിചിതയാണ്.
മുസ്തഫയുമായുള്ള വിവാഹശേഷം പല ഷോകളിലായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ഇരുവരുടെയും പ്രണയകഥ തുറന്ന് പറയുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രിയാ മണി പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ഒരു ആരാധകൻ കുറിച്ച കമൻ്റും ഇതിന് നടി നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
read also:അമുല്‍ ഗേളും ജല്ലിക്കട്ട് നായകനും വിഖ്യാതനായ പോത്തും; ‘ജല്ലിക്കട്ടി’ന് ആദരവുമായി അമുല്‍ ഡൂഡില്‍
‘താങ്കളുടെ രക്ത് ചരിത സിനിമ മുതൽ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’ എന്നായിരുന്നു അരുൺ ചൌധരി എന്ന ആരാധകൻ്റെ കമന്റ്. ‘ഞാൻ വിവാഹം ചെയ്തത് ഒരു ഇന്ത്യൻ പൌരനെയാണ്’ എന്നായിരുന്നു പ്രിയമണിയുടെ മാസ്സ് മറുപടി. ഇതിനും മറുപടിയുമായി അരുൺ ചൌധരി എത്തിയിട്ടുണ്ട്. ‘അതെ സത്യമാണ്, പക്ഷേ താങ്കൾ പോയതിൽ എനിക്കിപ്പോൾ അസൂയ ഉണ്ട്’ എന്നായിരുന്നു അയാളുടെ മറുകമൻ്റ്
അതൊരു നല്ല തീരുമാനമായിരുന്നുവെന്നും ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവർക്ക് കൊടുക്കാവുന്നതിൽ മികച്ച മറുപടി തന്നെയാണ് അതെന്നുമാണ് പ്രിയയുടെ മറുപടിയ്ക്ക് ഒരു ആരാധിക നൽകിയ കമന്റ്.
Post Your Comments