മലയാളികൾക്ക് ഏറെ പരിചിതയായ താരപുത്രിയാണ് ബിന്ദു പണിക്കരുടെ മകള്‍.ടിക് ടോക്, ഡബ് മാഷ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കല്യാണി എന്നതിനെക്കാളും അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. താരത്തിന്റെ യഥാര്‍ഥ പേര് അരുന്ധതി എന്നാണെന്നും വീട്ടില്‍ ചെല്ലപ്പേരായി വിളിക്കുന്നതാണ് കല്യാണിയെന്നും പലരും കരുതിയിരുന്നു. എന്നാല്‍ അങ്ങനെയല്ല സത്യമെന്ന് പറയുകയാണ് താരപുത്രിയിപ്പോള്‍.
”എന്റെ ഓഫിഷ്യല്‍ പേര് കല്യാണി ബി നായര്‍ എന്നാണ്. ഈ പേര് മാത്രമേ എനിക്കുള്ളു. പക്ഷേ ഗൂഗിളിലും എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഞാന്‍ അരുന്ധതിയാണ്. ഗൂഗിളില്‍ കല്യാണി എന്ന എൻ്റെ പേര് തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്ക് പോലും അറിയില്ല. സത്യത്തില്‍ എന്റെ പരിചയത്തില്‍ തന്നെ അരുന്ധതി എന്ന പേരില്‍ ആരെങ്കിലും ഉണ്ടോന്നും അറിയില്ല. എങ്ങനെയാണ് കല്യാണി ബി നായര്‍ അരുന്ധതി പണിക്കര്‍ ആയതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. ഏതെങ്കിലും ഒരു മാധ്യമത്തില്‍ തെറ്റി വന്നതായിരിക്കും. അത് പിന്നീട് മറ്റുള്ളതിലും ആവര്‍ത്തിച്ചിരിക്കും. അങ്ങനെ കല്യാണി എന്ന ഞാന്‍ അരുന്ധതി ബിആർ ആയി.” മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ആദ്യം പേര് മാറ്റി വിളിക്കുന്നതിൽ ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിയെ അരുന്ധതി എന്ന പേരിന് കൂടുതല്‍ പ്രചാരം ലഭിച്ചു. മിക്കയിടത്തും അരുന്ധതി എന്ന പേരാണ് വരുന്നത്. പുറത്ത് പോകുമ്പോള്‍ ആളുകള്‍ അരുന്ധതി അല്ലേ എന്ന് ചോദിച്ചാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് എനിക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങിയതെന്നു താരം പറഞ്ഞു. ‘എല്ലാവരോടും ഞാന്‍ അരുന്ധതിയല്ല കല്യാണിയാണ് എന്ന് പറയണമല്ലോ. പിന്നെ നമ്മുടേതല്ലാത്ത പേരില്‍ അറിയപ്പെടാന്‍ ആരും ആഗ്രഹിക്കില്ലല്ലോ എന്നും കല്യാണി കൂട്ടിച്ചേർത്തു.
Post Your Comments