വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് സായി കിരൺ. ഗായകൻ മോഹൻ കുമാറായി സായി എത്തുമ്പോൾ ഭാര്യ പത്മിനിയായി സുചിത്രയും എത്തി. അനുമോൾ, തംബുരു എന്ന രണ്ടു മക്കളും പരമ്പരയിൽ ജനപ്രീതി നേടിയിരുന്നു.
ഈ രണ്ട് കുട്ടികളും തന്റെ മക്കളാണെന്നാണ് സായ് കിരണ്‍ മുന്‍പ് പറഞ്ഞത്. അനുവിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും സായ് മുൻപ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇപ്പോൾ അനുമോൾ നടി സുചിത്രക്ക് ഒപ്പം പങ്കിട്ട ഒരു ചിത്രമാണ് ഏറെ വൈറൽ ആകുന്നത്. കുമ്മ എന്നാണ് സുചിത്രയെ ഗൗരി വിളിക്കുക. മിസ് യൂ കുമ്മ എന്ന ക്യാപ്‌ഷൻ നൽകിയാണ് ഇരുവരും തമ്മിലുള്ള ചിത്രം പങ്കിട്ടുകൊണ്ട് ഗൗരി രംഗത്ത് വന്നത്. ചിത്രത്തിന് സായ് കിരണും കമന്റുകൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നു.
ഓ മൈ ബേബി ലവ് എന്നാണ് സായ് കമന്റ് ചെയ്തത്. മിസ് യൂ അങ്കിൾ എന്ന് ഗൗരിയും പറയുന്നുണ്ട്. ആരാധകരും സായിയുടെ ഒപ്പം കമന്റുകൾ നൽകി രംഗത്ത് വന്നു. നിങ്ങൾക്ക് എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന് മനസിലാകും എന്ന ഒരാളുടെ കമന്റിനാണ് അവൾ ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ് എന്ന് സായ് പറയുന്നത്. സുചിത്രയും ഗൗരിയെ ഉടനെ കാണാം എന്നും കമന്റുകളിലൂടെ പറയുന്നുണ്ട്.
Post Your Comments