പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് താരം. രൺജി പണിക്കരുടെ മകനും നടനുമായ നിതിൻ രൺജി പണിക്കരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കാവലിൽ’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.
2020 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച് ലോക്ക്ഡൗൺ തുടങ്ങിയ വേളയിൽ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്ത ചിത്രം അടുത്തിടെയാണ് പൂർത്തിയായത്. കട്ടപ്പനയിലായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. ശേഷം കോവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ഗോപി രണ്ടു കാലഘട്ടം അവതരിപ്പിക്കുന്നുണ്ടാവും. യുവാവിന്റെയും 55-60 വയസ്സ് പ്രായമുള്ള മധ്യവയസ്ക്കന്റെയും റോളുകളാകും സുരേഷ് ഗോപി അവതരിപ്പിക്കുക.
ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു അഭിനയതാക്കൾ.
Post Your Comments