GeneralLatest NewsUncategorized

സിനിമയോട് വിടപറഞ്ഞ് ആത്മീയപാതയിലേക്ക് ; വിശദീകരണവുമായി സനഖാൻ

ഇനി ഷോബിസ് മേഖല സംബന്ധിച്ച ജോലികൾക്കായി എന്നെ സമീപിക്കരുത്

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മോഡലും നടിയുമായ സന ഖാൻ. ഗ്ലാമർ സിനിമാലോകത്ത് തിരക്കുള്ള നടിയായിരുന്ന സമയത്താണ് താരം ആത്മീയ പാത സ്വീകരിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയത്. ഒട്ടും താമസിക്കാതെ താരത്തിന്റെ വിവാഹവും വാർത്തയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസിനെയാണ് സന വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരത്തിന്റെ യാത്രയുടെ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രമിൽ ഒരു കാർയാത്രയുടെ വിഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.

ആരാധകർക്ക് സംശയം തോന്നുന്ന വിധം രൂപത്തിലും ഭാവത്തിലും നടി മാറി കഴിഞ്ഞു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തൻറെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എൻറെ മതത്തിൽ തിരഞ്ഞു. ഇനി ഷോബിസ് മേഖല സംബന്ധിച്ച ജോലികൾക്കായി എന്നെ സമീപിക്കരുത്. ഇത് എൻറെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’– സന പറഞ്ഞു.

shortlink

Post Your Comments


Back to top button