പ്രേക്ഷകർക്ക് സുപരിചിതയായ കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. ഇപ്പോഴിതാ ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിംഗിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്ന പുസ്തകം രചിച്ചിരിക്കുകയാണ് സമീറ. ‘അലങ്കാരങ്ങളില്ലാതെ’ എന്ന പേരിട്ടിരിക്കുന്ന പുസ്തകം മമ്മൂട്ടി, സംവിധായകന്‍ ആഷിഖ് അബുവിന് നല്കി പ്രകാശനം ചെയ്തു.
2009 ലാണ് സമീറ പരസ്യചിത്രത്തിൽ നിന്നും സിനിമയിലേക്കെത്തുന്നത്. ഹിന്ദി ചിത്രം ‘ദി വൈറ്റ് എലിഫന്റിലായിരുന്നു’ തുടക്കം. അതിനുശേഷം മമ്മൂട്ടിയുടെ ‘ഡാഡികൂള്‍’ ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തതിനുള്ള ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഉടമ കൂടിയാണ് സമീറ.
160 ലധികം സിനിമകളില്‍ ഇതുവരെ സമീറ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു. 2014ലും 2018ലും മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടി.
Post Your Comments