പ്രശസ്ത നടി മംമ്ത മോഹന്‍ദാസിന്‍റെ റെഡ് കാര്‍പ്പറ്റ് അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടി രേവതി സമ്പത്തും മംമ്തക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പ്രിവിലേജ് കുന്നിന്റെ മുകളിലിരുന്ന് അസഭ്യം വിളമ്പരുതെന്നാണ് രേവതി സമ്പത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം……
എന്റെ പൊന്ന് മംമ്ത മോഹൻദാസെ,
ഈ ഫെമിനിസവും, വുമൺ എംപവർമെൻറ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം.
“എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്”എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം.
ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട,താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും.
https://www.facebook.com/revathy.sampath.16/posts/2432866677023050
ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!
https://www.facebook.com/revathy.sampath.16/posts/2432866677023050
Post Your Comments