GeneralLatest News

ലോകം എത്ര മാറിയെന്ന് പറഞ്ഞാലും കാല് കാണിച്ചാൽ പ്രശ്നമാണ് ; വിമർശകർക്ക് മറുപടിയുമായി രസ്ന

ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്

ഊഴമെന്ന എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രസ്‌ന പവിത്രൻ. ദുൽഖർ സൽമാന്റെ സഹോദരിയെയും താരം തിളങ്ങി. പിന്നീട് മഞ്ജുവിന്റെ ചിത്രം ആമിയിലും താരത്തിന് അവസരം ലഭിച്ചിരുന്നു. ഇതിന്റെ വിശേഷങ്ങൾ ഒക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പവിവാഹത്തോടെ അഭിനയരംഗത്ത് ഇടവേളയെടുത്ത രസ്ന ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.

നിരവധി താരങ്ങൾ തങ്ങളുടെ പുതിയ മേക്കോവർ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എന്നാൽ താൻ അങ്ങനെ ഫോട്ടോസ് ഒന്നും ഇടാറില്ലന്നും മടിച്ചിയാണെന്നുമാണ് സുഹൃത്തുക്കൾ തന്നോട് പറയാറുള്ളതെന്നും രസ്‌ന പറയുന്നു. എന്നാൽ അടുത്തിടയിൽ രസ്ന നടത്തിയ ഗ്ലാമറസ് ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. നാടൻ വേഷങ്ങൾ ചെയ്തിരുന്ന രസ്നയുടെ പെട്ടന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾ കാണിക്കുന്നത് ഇനി വരുന്ന സിനിമകളിലുള്ള വേഷങ്ങളുടെ ഭാഗമായിട്ടാണോ എന്നൊക്കെ ഉള്ള ചോദ്യങ്ങളാണ് ഉയർന്ന് വന്നത്.

നിരവധി വിമർശനങ്ങളും വന്ന ചിത്രത്തിന് മറുപടി നൽകുകയാണ് താരമിപ്പോൾ.ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു. നേരത്തെ മോഡേൺ വേഷത്തിൽ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും അതിശയം തോന്നിത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെൺകുട്ടി കാല് കാണിച്ചാൽ പ്രശ്‌നമുണ്ടാക്കുന്ന ആൾക്കാരല്ലേയെന്നും താരം പറയുന്നു. എന്തായാലും വിമർശകർക്കുള്ള നല്ലൊരു മറുപടിയാണ് രസ്ന നൽകിയത്.

shortlink

Post Your Comments


Back to top button