GeneralLatest NewsMollywoodNEWS

നിറവയറില്‍ നൃത്തംചെയ്ത് പാര്‍വതി; പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നു താരം

ഗര്‍ഭിണിയായിരിക്കെ ഡാന്‍സ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാര്‍വതി

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് നടി പാര്‍വതി കൃഷ്ണയും സംഗീത സംവിധായകനും അവതാരകനുമായ ബാലഗോപാലും. നിറവയറില്‍ നൃത്തം ചെയ്യുന്ന വിഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് പാര്‍വതി .

ഒന്‍പതാം മാസത്തില്‍ മനസ്സ് തുറന്ന് നൃത്തംചെയ്യുന്ന പാര്‍വതിയോട് ചിലർ സന്തോഷം കമന്റുകളായി കുറിച്ചപ്പോള്‍ ചിലര്‍ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ആരോ​ഗ്യം ശ്രദ്ധിക്കണമെന്നും അധികം അനങ്ങരുതെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ ഉപദേശം.

read also:ലോകം എത്ര മാറിയെന്ന് പറഞ്ഞാലും കാല് കാണിച്ചാൽ പ്രശ്നമാണ് ; വിമർശകർക്ക് മറുപടിയുമായി രസ്ന

 ഗര്‍ഭിണിയായിരിക്കെ ഡാന്‍സ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാര്‍വതി പറയുന്നത്. മനസ്സിന് സന്തോഷവും ശരീരത്തിന് ഫ്‌ളക്‌സിബിലിറ്റിയുമാണ് കിട്ടുമെന്ന് പറഞ്ഞ നടി പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button