
ദിലീപിന്റെ കോമഡി ചിത്രം പറക്കും തളികയിലൂടെ വാസന്തിയായെത്തി പ്രേക്ഷകമനസ് കീഴടക്കിയ നടിയാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത താരം സമൂഹമാധ്യമങ്ങളിലും അവതാരക രംഗത്തും സജീവസാനിധ്യമാണ്. നിത്യയുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ നിത്യക്ക് നടത്തിയ കോവിഡ് പരിശോധനയുടെ വീഡിയോയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
എന്തായാലും ടെസ്റ്റ് അത്ര എളുപ്പമായിരുന്നില്ല എന്ന് നടിയുടെ വീഡിയോയിൽ നിന്നും വ്യക്തം. ആരോഗ്യ പ്രവർത്തകർ അവരുടെ വീട്ടിലെത്തിയാണ് കോവിഡ് പരിശോധിച്ചത്.കോവിഡ് ടെസ്റ്റിന് ശേഷം മക്കൾക്കൊപ്പം വീട്ടിലെ ആഘോഷ നിമിഷങ്ങളും വിഡിയോയിൽ കാണാം. വീഡിയോയിൽ കൈയിൽ പ്ലാസ്റ്ററിട്ടിരിക്കുന്ന മകളേയും കാണാം. വീണ് കൈ പൊട്ടിയതാണെന്നും ഇപ്പോൾ മകൾ ഓക്കെ ആണെന്നും നിത്യ പറയുന്നു.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷം അരവിന്ദ് സിങ് ജംവാളുമായി 2007 ലായിരുന്നു നിത്യയുടെ വിവാഹം. തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിന്ന നിത്യ സീരിയലുകളിൽ സജീവമായിരുന്നു. പ്രധാനമായും തമിഴിലും ചില മലയാള സീരിയലുകളിലും നിത്യ അഭിനയം തുടരുന്നുണ്ട്. ഇരുവരുടെയും നൈന ജംവാൾ, നമൻ സിങ് ജംവാൾ എന്നിവരാണ് മക്കൾ.
Post Your Comments