
ജനപ്രിയ നായകൻ ദിലീപും സംവിധായകനും നടനുമായ നാദിർഷയും അടുത്ത സുഹൃത്തുക്കളാണ്. നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം വളരെ ആഘോഷത്തോടെ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ മകള്‍ മീനാക്ഷിയ്ക്കൊപ്പം ദിലീപും കാവ്യയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് നാദിര്‍ഷ.
‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ക്യാപ്ഷനില്‍ ദിലീപിനൊപ്പമുള്ള ചിത്രമായിരുന്നു നാദിര്‍ഷ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപും നാദിര്‍ഷയും കരിയര്‍ തുടങ്ങിയ സമയത്തെതാണ് ഒന്നാമത്തെ ചിത്രം. ദിലീപിന്റെയും നാദിര്‍ഷയുടെയും ജീവിതത്തിലെ രണ്ട് കാലഘട്ടം വ്യക്തമാക്കുന്ന ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.
പഴയ ഫോട്ടോ കണ്ടപ്പോള്‍ ദേ മാവേലി കൊമ്ബത്ത് ഓര്‍മ്മ വന്നു. വര്‍ഷങ്ങളെ പോയിട്ടുള്ളു. നിങ്ങളുടെ സൗന്ദര്യം അവിടെ തന്നെ നില്‍ക്കുകയാണ്. തുടങ്ങിയ കമന്റുമായി ആരാധകരും എത്തി
Post Your Comments