കേരളം തദ്ദേശ തീരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നടക്കുകയാണ്. ഇലക്ഷന് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയാകർഷിക്കുന്നത് ഒരു മലയാള സിനിമയുടെ പ്രൊമോഷണല്‍ പോസ്റ്ററുകളാണ്.
മെമ്പർ രമേശന് 9-ാംവാര്‍ഡ്’ എന്ന സിനിമയുടെ പോസ്റ്ററുകളാണ് ഈ ഇലക്ഷന് കാലത്ത് ശ്രദ്ധപിടിച്ച് പറ്റുന്നത്.ബോബന് ആന്‍ഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്ജുന് അശോകന്, ചെമ്ബന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അര്ജുന് അശോകന്, സാബുമോന്, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments