സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകർ ഉള്ളയാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്നിട്ട് കൂടി മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നീണ്ട നാളുകൾക്കു ശേഷമാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മീനാക്ഷിയുടെ വരവ്.
താരങ്ങളായ മാതാപിതാക്കളെ പോലും ഫോളോ ചെയ്യാത്ത മീനാക്ഷി ഇളയച്ഛൻ അനൂപിനെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. എന്നാൽ പിന്നീട് കൂട്ടുകാരികളായ ആയിഷ നാദിർഷ, ഖജീദ നാദിർഷ, നടിമാരായ നമിത, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവരെയാണ് മീനാക്ഷി ഫോളോ ചെയ്തത്. എന്നാൽ ഇപ്പോഴിതാ മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ കാണുന്നില്ല എന്ന പരാതിയുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.
മീനൂട്ടിയെ നിലവിൽ ഫോളോ ചെയ്യുന്നവർക്ക് അക്കൗണ്ട് ഇങ്ങനെയാണ് കാണാൻ സാധിക്കുക. പുറമെ നിന്നും ഒരാൾക്ക് അക്കൗണ്ട് കണ്ടെത്താനും പറ്റുന്നില്ല. ആകെ രണ്ടു ചിത്രങ്ങളാണ് മീനാക്ഷി ഇതുവരെയായി പോസ്റ്റ് ചെയ്തിട്ടുള്ളത്.ആയിഷയുടെ വിവാഹനിശ്ചയ ചടങ്ങിൽ നമിത പ്രമോദും കൂട്ടുകാരികളും പങ്കെടുത്ത ആഘോഷവേളയുടെ ചിത്രമാണ് മീനാക്ഷി രണ്ടാമത് പോസ്റ്റ് ചെയ്തത്.
എന്നാൽ ഇപ്പോൾ കാണാൻ സാധിക്കാത്തതിൽ ഒരുപറ്റം ആരാധകർ നിരാശയിലാണ്. ചെന്നൈയിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ് മീനാക്ഷി . അടുത്തിടയിൽ ദിലീപിനും കാവ്യക്കുമൊപ്പം നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
Post Your Comments