ബാറ്റ്‍സ്‍മാനായി കുഞ്ചാക്കോ ബോബൻ ; താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ് കളിക്കാൻ ഇഷ്‍ടമുണ്ടെങ്കിൽ അതിന് അവസരം കണ്ടെത്തണം

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് ആരാധകർ ചർച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ചിൻ അപ്, ഹെഡ് സ്റ്റഡി, കണ്ണുകൾ നേരെ എന്നൊക്കെ കുഞ്ചാക്കോ ബോബൻ എന്ന കുറിപ്പോടുകൂടിയാണ് തരാം ചിത്രം പങ്കുവെക്കുന്നത്. ക്രിക്ക് ചാക്കോയെന്ന് ടാഗും. എവിടെയായാലും ക്രിക്കറ്റ് കളിക്കാൻ ഇഷ്‍ടമുണ്ടെങ്കിൽ അതിന് അവസരം കണ്ടെത്തണമെന്നും എഴുതിയിരിക്കുന്നു. രാജ്യാന്തര താരത്തിന്റെ പോസിൽ തന്നെയാണ് കുഞ്ചാക്കോ ബോബൻ ബാറ്റ് ചെയ്യുന്നതായി ഫോട്ടോയിലുള്ളതും. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Share
Leave a Comment