അന്യഭാഷാ ചിത്രമായിരുന്നിട്ട് കൂടി മലയാളത്തിൽ ഉൾപ്പടെ വൻ വിജയമായി മാറിയ ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ 1 . ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഡിസംബർ 2-ന് ഉച്ചയ്ക്ക് 2.09ന്ഹോംബാലെ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഹെംബാലെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരാഗന്ദൂരും സംവിധായകനായ പ്രശാന്ത് നീലും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ നിന്നായിരുന്നു കെജിഎഫ് നിർമ്മിച്ചത്. കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
കെജിഎഫ് ചാപ്റ്റർ 2- , ഡിസംബർ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിനും പുറമേ കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ നായകനാക്കി പുതിയ ഒരു ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോംബാലെ ഫിലിംസ്.
Post Your Comments