
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയത് പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ നിരാശാജനകമായ പോസ്റ്റുകള്‍ ആണ്. കൂടാതെ വിജയ ലക്ഷ്മിയെ പൊതു ഇടങ്ങളില്‍ കാണാത്തതും ഗായികയ്ക്ക് എന്ത് സംഭവിച്ചു എന്ന സംശയം ആരാധകർക്കിടയിൽ ഉയർന്നു.
വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ സജീവമായതോടെ മറുപടി നല്‍കിയിരിക്കുകയാണ് ഗായികയുടെ പിതാവ്. മകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
read also:നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു; ലാൽ ജോസ്
കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് വിജയലക്ഷ്മിയെ മുഖ്യധാരയില്‍ കാണാത്തതെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു
Post Your Comments