നാല് പതിറ്റാണ്ടുകളായി പിന്നണി ഗാന രംഗത്ത് സജീവമാണ് ഗായിക ചിത്ര. വ്യത്യസ്തമായ ഗാനങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ചിത്രയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് സംഗീത സംവിധായകൻ ശരത്. ആ സൗഹൃദത്തെ ക്കുറിച്ചു ശരത് പറയുന്ന വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
”ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്ബോള്‍ ചേച്ചിയ്ക്ക് സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോള്‍ ചേച്ചി എന്ന തന്നെ വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്ബോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി.
read also :വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി നടി
എന്റെ വീട്ടില്‍ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകനുള്ള ദൂരം മാത്രമേയുള്ളൂ. ഞാന്‍ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് മോഹന്‍ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമായതിനാല്‍ എവിടെ പേയി വന്നാലു തനിയ്ക്ക് മധുര പലാഹാരങ്ങള്‍ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.
എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക കരുതലാണ് ചിത്രക്ക്. ഒരു യാത്ര പോകുമ്പോൾ കൂടെയുള്ളവര്‍ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളില്‍ തന്നെ കാണും ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പാണ്. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതിനെല്ലാം ചേച്ചി മരുന്ന് തരും. അഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്‌നേഹവുമാണ്. എല്ലാവരോടും അത്രയധികം സ്‌നേഹത്തോടെയാണ് ചേച്ചി ഇടപെടുന്നത്. തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങള്‍ 14 ടേക്ക് പാടി. പിന്നീട് പാടന്‍ നില്‍ക്കുമ്ബോള്‍ ചേച്ചി തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നല്‍കിയത്. അന്ന് തുടങ്ങിയ ആത്മ ബന്ധം ഇന്നും തുടരുന്നുണ്ട് .” ശരത് പങ്കുവച്ചു
Post Your Comments