തനിക്കൊപ്പം അഭിനയിച്ച നായിക നടിമാരെക്കുറിച്ച് കുഞ്ചാക്കോ ബോബൻ. തന്നേക്കാൾ പൊക്കമുള്ള നായികമാർ വരുമ്പോൾ ഒരിക്കലും അഭിനയിക്കാതെ ഒഴിഞ്ഞു മാറിയിട്ടില്ലെന്നും സംവൃതയൊക്കെ തന്നേക്കാൾ നീളം കൂടിയ നായികയായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നു. ശാലിനിയുമായി മാത്രമാണ് തന്നെ ചേർത്ത് ഗോസിപ്പ് ഉണ്ടായിരുന്നതെന്നും പൊതുവേ മാന്യൻ ആയതു കൊണ്ട് മാത്രമായിരിക്കാം ശാലിനിയിൽ തന്നെ അത് ഒതുങ്ങിയതെന്നും ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ കുഞ്ചാക്കോ ബോബൻ പറയുന്നു.
‘എനിക്കൊപ്പം തുടക്കം കുറിച്ച നിരവധി നായികമാർ എനേക്കാൾ ഉയരത്തിലെത്തിയിട്ടുണ്ട്. എല്ലാവരുമായും എനിക്ക് സുഹൃത്ത് ബന്ധമുണ്ട്. ശാലിനിയുമായി മാത്രമായിരുന്നു എനിക്ക് ഗോസിപ്പ് ഉണ്ടായിരുന്നത്. പൊതുവേ മാന്യനായതു കൊണ്ടായിരിക്കാം ഒരു നായികയിൽ മാത്രം എനിക്കെതിരെയുള്ള ഗോസിപ്പ് ഒതുങ്ങി നിന്നത്. അജിത്തിൻ്റെയും, ശാലിനിയുടെയും പ്രണയത്തിൽ ഹംസമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ‘നിറം’ സിനിമയുടെ ലൊക്കേഷനിൽ അജിത്ത് ശാലിനിയെ കാണാൻ വരുന്നതൊക്കെ ഞാൻ നേരത്തേ അറിഞ്ഞിരുന്നു. പിന്നെ എനിക്കൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് പറയുമ്പോൾ സംവൃതയെക്കുറിച്ചാണ് പറയാനുള്ളത്. എന്നേക്കാൾ പൊക്കമുള്ള നായിക നടി എന്നതായിരുന്നു ആ പ്രത്യേകത’.
Post Your Comments