CinemaGeneralLatest NewsMollywoodNEWS

അത് പറയുമ്പോഴെല്ലാം അമ്മ എതിർത്തിരുന്നു: ആശ ശരത്തിൻ്റെ മകൾ ഉത്തര പറയുന്നു

ഇപ്പോൾ യാദൃശ്ചികമായാണ് അവസരം വന്നത്

സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും വളരെ വൈകി മലയാള സിനിമയിലെത്തിയ നടിയാണ് ആശാ ശരത്. കാബൂളിവാല, കമലദളം തുടങ്ങിയ ചിത്രങ്ങളിലെ നായിക വേഷങ്ങൾ ചെയ്യാതിരുന്ന ആശാ ശരത് മിനി സ്ക്രീനിലൂടെയാണ് പിന്നീട് ശ്രദ്ധ പിടിച്ചുപറ്റിയത്. ആശാ ശരതിൻ്റെ മകൾ ഉത്തര അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുകയാണ് .അപ്രതീക്ഷിതമായി സിനിമയിലെത്തിയതിൻ്റെ അനുഭവം മനോരമയിലെ ഞായറാഴ്ച സംപ്ലിമെൻ്റിന് അനുവദിച്ച അഭിമുഖത്തിൽ ഉത്തര പങ്കുവയ്ക്കുകയാണ്.

‘അമ്മയുടെ സിനിമകൾ കാണുമ്പോഴൊക്കെ അഭിനയം വലിയ ആഗ്രഹമായിരുന്നു. അക്കാര്യം പറയുമ്പോഴെല്ലാം അമ്മ എതിർത്തിരുന്നു. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഇപ്പോൾ യാദൃശ്ചികമായാണ് അവസരം വന്നത്. ലോക് ഡൌണിന് മുൻപ് നാട്ടിലെത്തിയതാണ്. കോവിഡ് വ്യാപകമായതോടെ ദുബായിലേക്കുള്ള മടക്കം മുടങ്ങി. അങ്ങനെ ലോക്  ലോക് ഡൌണിന് ഇവിടെ പെട്ടു പോയതു കൊണ്ടാണ് സിനിമയിലേക്ക് വഴി തുറന്നത്. അമ്മയോടൊപ്പം അഭിനയിച്ചൂടെ എന്ന് സംവിധായകൻ മനോജേട്ടൻ ചോദിച്ചു. ഖെദ്ദയിൽ അമ്മയും ഞാനും അമ്മയും മകളുമായി തന്നെയാണ് അഭിനയിക്കുന്നത്. അമ്മയോടൊപ്പം പല തവണ വേദികളിൽ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ ആദ്യം. പഠനത്തിലായിരുന്നു ഇതുവരെ ശ്രദ്ധ. ഇപ്പോൾ എൻജീനീറിങ് കഴിഞ്ഞു’.

shortlink

Related Articles

Post Your Comments


Back to top button