തെന്നിന്ത്യയുടെ പ്രിയ താരമാണ് ചിമ്പു. സുശീന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രം ഇശ്വരനുവേണ്ടി ചിമ്പു തടി കുറച്ചത് ശ്രദ്ധ നേടിയിരുന്നു. ശരീരഭാരം 100 ന് മുകളില്‍ ആയി രുന്നു. വളരെ അധികം കഷ്ടപ്പെട്ടാണ് താരം തടി കുറിച്ചത്.ഇപ്പോഴിതാ മകന്റെ കഠിനാധ്വാനത്തില്‍ മനസു നിറഞ്ഞ് ഇഷ്ടവാഹനം സമ്മാനമായി നല്‍കിയിരിക്കുകയാണ് ചിമ്പുവിന്റെ അമ്മ ഉഷ രാജേന്ദ്രന്.
മകന്റെ ഇഷ്ട വാഹനമായ മിനി കൂപ്പറാണ് അമ്മ സമ്മാനിച്ചത്. താരത്തിന്റെ പിആര്‍ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സമ്മാനത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. ബ്രിട്ടീഷ് റേസിങ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് നല്‍കിയത്. ബോണറ്റില്‍ റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിന് സമീപം നില്ക്കുന്ന ഉഷ രാജേന്ദ്രന്റെ ഫോട്ടോയും പുറത്തുവന്നു.
Post Your Comments