മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേഷക മനസ്സിൽ ഇടം നേടിയ ഉർവശി തമിഴ് സിനിമയിലും തൻ്റെ അഭിനയ കെമസ്ട്രി അവിടുത്തെ പ്രേക്ഷകരെയും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് .തമിഴിൽ തന്നെ ഹിറ്റാക്കിയ മാറ്റിയ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഉർവശി തുറന്നു സംസാരിക്കുമ്പോൾ അന്ന് തന്നെക്കുറിച്ച് വന്ന ഒരു വിമർശനത്തെക്കുറിച്ചും ഉർവശി പങ്കു വയ്ക്കുകയാണ്.
ഉര്‍വശിയുടെ വാക്കുകള്‍
‘മുന്താനെ മുടിച്ച്’ എന്ന എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് എന്നെ കുറിച്ച് ആദ്യമായി ഒരു വിമർശനം വരുന്നത്. അത് ഇങ്ങനെയായിരുന്നു, ‘പുതിയതായി ഒരു നായിക വന്നിട്ടുണ്ട്. സ്കൂൾ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്, സംവിധായകൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും’ എന്നൊക്കെയായിരുന്നു വിമർശനം .അതിലെ ‘പരിമളം’ എന്ന കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോൾ അന്ന് ജനിച്ച നിരവധി കുട്ടികൾക്ക് അങ്ങനെ ഒരു പേര് ഞാൻ ഇട്ടിട്ടുണ്ട് .അന്ന് വിമർശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മറക്കാനാവാത്ത കാര്യങ്ങളാണ്’. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഉർവശി പറയുന്നു.
മലയാളത്തിന് പുറമേ തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു ഉർവശി. ‘മുന്താനെ മുടിച്ച്’ എന്ന തമിഴ് സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഉർവശി തമിഴ് സിനിമകളുടെയും സംസാര വിഷയമായി.
Post Your Comments