
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം വരനെ ആവശ്യമുണ്ട് എന്ന ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി.
ഇപ്പോൾ ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ ടോളിവുഡ് സിനിമയെ കുറിച്ചാണ്. തെലുങ്ക് യുവാതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടന്നിട്ടില്ലെന്ന് നടനുമായി ചേർന്ന് നൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രമാണ് ഫൈറ്റർ. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കരൺ ജോഹറും സംവിധായകൻ പുരി ജഗന്നാഥും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇനി താരം ഈ ചിത്രത്തിലാകും അഭിനയിക്കുക. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ ആണ്. ടോമിച്ചൻ മുളക് പാടമാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments