ചെന്നൈ: ലോകമൊത്തം അറിയപ്പെടുകയുംആരാധിക്കുകയും ചെയുന്ന നടനാണ് രജനീകാന്ത്. രാഷ്ട്രീയത്തിലേക്കുള്ള താരത്തിന്റെ വരവ് ആരാധകർ ഉൾപ്പടെയുള്ള പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ഇപ്പോഴിതാ
ആരാധകരുടെ സംഘടനയായ രജനി മക്കൾ മൺട്രം പ്രവർത്തകരെ യോഗത്തിന് ക്ഷണിച്ചിരിക്കുകയാണ് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ ഒൻപതിന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്.
വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്ത് മത്സരിക്കുമോ എന്നതു സംബന്ധിച്ച് യോഗത്തിൽ രജനി നിലപാട് ആറിയിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് നാളത്തെ യോഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
2017 ഡിസംബറിലാണ് താൻ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാൽ തുടർവർഷങ്ങളിൽ അത് സംഭവിക്കാത്തതിനാൽ രജനി തീരുമാനം മാറ്റിയതാവുമെന്നും കരുതപ്പെട്ടു. എന്നാൽ വരുന്ന നിലമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ താനില്ലെന്നും എന്നാൽ ഉടൻ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ ആവുമെന്നും രജനി പറഞ്ഞിരുന്നു.
Post Your Comments