BollywoodNEWS

ഗർഭിണിയാണെങ്കിലും വെറുതെയിരിക്കാൻ തയ്യാറല്ല; കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ സിനിമയിലും എത്തും, അനുഷ്ക ശർമ

വിരാട് കോലിയും ക്രിക്കറ്റ് മത്സരങ്ങൾ മാറ്റി വെച്ച് അനുഷ്കയ്ക്കൊപ്പം ഇരിക്കാനാണ് തീരുമാനം

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. താരങ്ങൾക്ക് കുഞ്ഞു ജനിക്കാൻ പോകുന്ന വാർത്ത പങ്കുവെച്ചതോടെ പ്രിയപ്പെട്ട താരങ്ങളുടെ ആദ്യത്തെ കൺമണിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും. അനുഷ്ക പങ്കുവെക്കുന്ന ചിത്രങ്ങൾ മറ്റും ശ്രദ്ധേയമാകാറുണ്ട്. വിരാട് കോലിയും ക്രിക്കറ്റ് മത്സരങ്ങൾ മാറ്റി വെച്ച് അനുഷ്കയ്ക്കൊപ്പം ഇരിക്കാനാണ് തീരുമാനം. കോലിയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ്റുകളും മറ്റും ചെയ്തിട്ടുള്ളത്.

അതേസമയം അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും തന്റെ ജോലിയിൽ സജീവമാണ് അനുഷ്ക. വെറുതെ വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാൻ പറ്റില്ലെന്നാണ് നടി പറയുന്നത്. പ്രസവത്തിന് ശേഷം നടി വീണ്ടും ബോളിവുഡിലേയ്ക്ക്വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്. കുഞ്ഞ് ജനിച്ച് നാല് മാസത്തിന് ശേഷം സിനിമയിൽ മടങ്ങിയെത്താനാണ് നടിയുടെ പദ്ധതി.സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തിൽ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങളും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അനുഷ്ക പറയുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. ഷാരൂഖ് ഖാൻ അവസാനം അഭിനയിച്ച സീറോയിലാണ് നടിയും ഒടുവിൽ അഭിനയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button