GeneralLatest NewsNEWSTV Shows

ലോണ്‍ എടുത്ത പണവുമായി പാട്ടു പാടാന്‍ എത്തിയ മത്സരാ‍ര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ നല്‍കി ഗായിക; കയ്യടിയുമായി സോഷ്യൽ മീഡിയ

ചെറിയൊരു തുണിക്കടയിലെ ജോലിക്കാരനാണ് ഷെഹ്സാദ് അലി

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ​ഗായകരില്‍ ഒരാളായ നേഹ കക്കര്‍ക്ക് ആരാധകർ ഏറെയാണ്. റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായെത്തി ജനപ്രീതി നേടിയ നേഹ ലോണ്‍ എടുത്ത പണവുമായി പാട്ടു പാടാന്‍ എത്തിയ മത്സരാ‍ര്‍ത്ഥിക്ക് ​ നല്‍കിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

ജയ്പൂരില്‍ ചെറിയൊരു തുണിക്കടയിലെ ജോലിക്കാരനായ ഷെഹ്സാദ് അലിയാണ് മുത്തശ്ശി ലോണ്‍ എടുത്തു നല്‍കിയ 5000 രൂപയും കൊണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാൻ എത്തിയത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ അവസ്ഥ ഷഹ്സാദ് വിവരിച്ചത്. ഇതോടെ ഷോയിലെ വിധി കര്‍ത്താവായ നേഹ ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഷോയുടെ മറ്റൊരു ജഡ്ജായ വിശാല്‍ ദദ്​ലാനിയും ഷെഹ്സാദിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

read also:പ്രശസ്ത സീരിയല്‍ നടി ദിവ്യ ഗുരുതരാവസ്ഥയില്‍; നില മോശമാണെന്നും വെന്റിലേറ്ററിലാണെന്നും അമ്മ

ഒക്ടോബര്‍ 24ന് നേഹയുടെ വിവാഹമായിരുന്നു. ​ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമായിട്ടായിരുന്നു ഗായകന്‍ കൂടിയായ രോഹന്‍പ്രീത് സിങ്ങുമായുള്ള താരത്തിന്റെ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button